രജനീകാന്തിന് അകമ്പടിയേകിയ റാലിയില്‍ ബാനറുകളും ഫ്ളക്‌സ് ബോര്‍ഡുകളും; നിയമവിരുദ്ധമെന്ന് വിമര്‍ശനം; മാറ്റം വരേണ്ടത് ഉള്ളില്‍ നിന്നാണെന്ന് കമല്‍ഹാസന്‍

രജനികാന്ത്, സമീപം നടന്‍ പ്രഭു

ചെന്നൈ: എജിആറിന്റെ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ്് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ രജനീകാന്തിന് തലവേദനയായി ആരാധകരുടെ ആവേശം. ചെന്നൈ എംജിആര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖ്യത്തില്‍ എംജിആര്‍ പ്രതിമ അനാച്ഛാദനം ചെയ്യനെത്തിയ രജനീകാന്തിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്.

വന്‍ റാലിയുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ രജനീകാന്തിന് സ്വീകരണമൊരുക്കിയത്. റാലിയില്‍ വന്‍ ബാനറുകള്‍ ഉയര്‍ത്തിയും വഴിയോരത്ത് മുഴുവന്‍ ഫഌക്‌സ്‌ബോര്‍ഡുകള്‍ വെച്ചും റോഡ് ബ്ലോക്ക് ചെയ്തും അണികളും ആരാധകരും ആവേശം കാട്ടിയതാണ് രജനീകാന്തിന് വിനയായത്.

സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് പറഞ്ഞയാള്‍ നിയമവിരുദ്ധമായി പെരുമാറാന്‍ കാരണമായതിനെ വിമര്‍ശിച്ച് നിരവധിയാളാണ് രംഗത്തെത്തിയത്. രജനിയ്ക്ക് മുന്‍പ് രാഷ്ട്രീയപ്രഖ്യാപനം നടത്തുകയും തമിഴ് സൂപ്പര്‍ താരവുമായ കമല്‍ഹാസനാണ് ആദ്യം പ്രതികരിച്ചത്. മാറ്റം ഉള്ളില്‍ നിന്നു വരണമെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

നടന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തി. വലിയ ഫഌക്‌സബോര്‍ഡ് ദേഹത്ത് വീണ് കഴിഞ്ഞ നവംബറില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ബോര്‍ഡുകളും ബാനറുകളും കര്‍ശനമായി നിരോധിച്ചിരുന്നു. എന്നാല്‍ നല്ല രാഷ്ട്രീയ നേതാവാകുമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയയാള്‍ക്ക് നിയമലംഘനം തടയാന്‍ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് വിമര്‍ശനങ്ങള് ഉയര്‍ന്നത്.

തമിഴഅനാട് രാഷ്ട്രീയത്തില്‍ ഒരു നേതാവിന്റെ അഭാവമുണ്ട്. എംജിആര്‍ ഏറ്റവും മികച്ച നേതാവായിരുന്നു. അദ്ദേഹത്തെപ്പോലെയാകാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ എംജിആറിന്റെ ഭരണം മാതൃകയാക്കാന്‍ കഴിയുമെന്ന് ്എംജിആര്‍ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ രജനീകാന്ത് പറഞ്ഞിരുന്നു. സമൂഹത്തില്‍ എവിടെയെല്ലാം തെറ്റുകളുണ്ടെന്ന് തനിക്കറിയാമെന്നും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് ഇപ്പോഴുള്ളതെന്നും ആ ശൂന്യത നികത്താന്‍ കരുണാനിധിയെപ്പോലെയും ജയലളിതയെപ്പോലെയും തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് രജനീകാന്ത് പൊതുവേദിയില്‍ രാഷ്ട്രീയ നയം വ്യക്തമാക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ രജനീകാന്തിന്റെ സര്‍വ്വാകലാശാലയിലേക്കുള്ള വരവ് തന്നെ വിവാദത്തിനിടയാകുകയായിരുന്നു.

DONT MISS
Top