കവിത പഠിക്കാത്തവര്‍ക്കേ അധ്യാപികയെ കൊല്ലാന്‍ കഴിയൂ ; ഡോ: അംബികാസുതന്‍ മാങ്ങാട്

കാസര്‍ഗോഡ് : എങ്ങനേയും പണമുണ്ടാക്കി തോന്നിയതുപോലെ ജീവിക്കണമെന്നാണ് യുവ തലമുറ ചിന്തിക്കുന്നതെന്നും പുലിയന്നൂരിലെ കൊല ചെയ്ത ശിഷ്യമാരുടെ മനസ്സില്‍ ഗുരുവും ശിഷ്യനും എന്ന കവിതയുടെ ഈരടികള്‍ ഉണ്ടായിരുെങ്കില്‍ കൊലയ്ക്ക് മുതിരില്ലായിരുന്നുവെന്നും പ്രശസ്ത എഴുത്തുകാരന്‍ ഡോ: അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ തനതു പ്രസിദ്ധീകരണമായ കൊട്ടുംതുടിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു കലാലയവും കലാലയമായി മാറുന്നത് പാഠ്യപാഠ്യേതര പ്രവര്‍ത്തനത്തിലൂടെയാണ്. സര്‍ഗാത്മകതയുടെ രണ്ട് ചിറകുകളാണ് കലാപ്രവര്‍ത്തനങ്ങള്‍. കല മനുഷ്യനെ വിവേകമുളളവനാക്കുന്ന പ്രക്രിയയാണെും അദ്ദേഹം പറഞ്ഞു. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്്‌മെന്റില്‍ ബീറ്റ് ഓഫീസറായി നിയമനം ലഭിച്ച ടി.എം.സിനിയെ യോഗം ഉപഹാരം നല്‍കി അനുമോദിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തക പരിചയം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.കെ.നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ എം.മൈമൂനസ എസ്.എം.സി.ചെയര്‍മാന്‍ ബി.അബ്ദുളള, ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ്, രവീന്ദ്രന്‍ കൊട്ടോടി, ബാലചന്ദ്രന്‍ കൊട്ടോടി, ജോസ് പുതുശ്ശേരികാലായില്‍, എം.ഗീതക്കുട്ടി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.ജഹാംഗീര്‍ എന്നിവര്‍ സംസാരിച്ചു.

DONT MISS
Top