തനിക്കൊരു അപൂര്‍വതരം അസുഖമുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ഖാന്‍

ഇര്‍ഫാന്‍ ഖാന്‍

തനിക്കൊരു അപൂര്‍വ രോഗമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ഇര്‍ഫാന്‍ ഖാന്‍. എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുഷ്‌കരമായ ഘട്ടത്തില്‍ തന്റെ വേണ്ടപ്പെട്ടവര്‍ തന്റെ കൂടെയുണ്ടെന്നും ഇര്‍ഫാന്‍ കുറിച്ചു.

ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് ഇര്‍ഫാന് വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം നീട്ടിവച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്റെ ചിത്രവും ഹിന്ദി മീഡിയം 2 എന്ന ചിത്രവുമാണ് ഇര്‍ഫാന്റേതായി വരുന്ന ചിത്രങ്ങള്‍.

കുറച്ചുദിവസങ്ങള്‍ക്കകം വിശദമായ വിവരം പുറത്തുവിടാമെന്നും അദ്ദേഹം കുറച്ചു. അദ്ദേഹം കുറിച്ചത് താഴെ വായിക്കാം.

DONT MISS
Top