പ്രതീക്ഷകള്‍ക്കൊത്ത് ഒടിയനെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂള്‍: വിഎ ശ്രികുമാര്‍ മേനോന്‍

ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍. പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊത്ത് ഒടിയനെ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂള്‍ എന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

ഒടിയന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍. പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊത്ത് ഒടിയനെ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂള്‍ എന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

ഒടിയന്‍ എന്തായി, ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും? എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസം. ഞാന്‍ കണ്ട സിനിമാ സ്വപ്നങ്ങളിലെ ഒരു ബൃഹത്തായ കടമ്പയുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ന് മുതല്‍ ഞാന്‍ ഉള്‍പ്പെടുന്ന ഒരു വലിയ സംഘം കാലെടുത്തു വയ്ക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ നിങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പകര്‍ന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊര്‍ജ്ജമാണ് എനിക്ക്. മോഹന്‍ലാല്‍ എന്ന വിസ്മയത്തിനുമേലുള്ള നിങ്ങളുടെ സ്‌നേഹപ്രവാഹം മറ്റൊരു ലാലേട്ടന്‍ ഫാനായ എനിക്ക് നല്‍കുന്ന ആവേശം വളരെ വലുതാണ്.

ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവ് എനിക്ക് നല്‍കുന്നത് ഒരു സഹോദരന്റെ കരുതലാണ്. ഷാജിയും, പീറ്റര്‍ ഹെയ്‌നും, പദ്മകുമാറും, പ്രശാന്തും, സജിയും മുതല്‍ ആര്‍ട്ട്, ലൈറ്റ്, കോസ്റ്റ്യൂംസ്, ജിമ്മി ജിബ് പ്രൊഡക്ഷന്‍ തുടങ്ങി ഡ്രൈവര്മാര് ഉള്‍പ്പെടുന്ന എല്ലാവരും ഇനി മുതല്‍ രാവും പകലുമില്ലാതെ ഒരു കുടുംബമായി ഒടിയനൊപ്പം ഉണ്ടാവും.

പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊത്ത് ഒടിയനെ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂള്‍, അത് ശുഭമാക്കി തീര്‍ക്കുക എന്നത് മാത്രമേ മുന്നില്‍ കാണുന്നുള്ളു. കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കാണാതെ വരുമ്പോഴുള്ള നിങ്ങളുടെ അക്ഷമയും ആകാംശയും ഞാന്‍ മനസ്സിലാക്കുന്നു, വരും ദിവസങ്ങളില്‍ ഷൂട്ടിംഗ് പുരോഗതിക്കനുസരിച്ച് വിവരങ്ങള്‍ നിങ്ങളില്‍ എത്തിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.

നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ട് നടക്കുന്ന നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ത്ഥന ഞങ്ങള്‍ക്കുമേല്‍ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയട്ടെ, സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍!

DONT MISS
Top