സണ്ണി ലിയോണ്‍ അമ്മയായി; തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി താരം

മക്കളോടൊത്ത് സണ്ണി ലിയോണും ഭര്‍ത്താവും

മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ അമ്മയായി എന്ന വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇരട്ടക്കുഞ്ഞുങ്ങളോടൊത്തുള്ള ചിത്രം സണ്ണി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്നു തുടങ്ങുന്ന വാചകങ്ങളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

കുറച്ച് ആഴ്ചകള്‍ക്കു മുമ്പാണ് സണ്ണി ലിയോണിനും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. അഷര്‍ സിംഗ് വെബ്ബര്‍, നോഹ സിംഗ് വെബ്ബര്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ഇതിനു മുന്‍പ് നിഷ വെബ്ബര്‍ എന്ന കുട്ടിയെ താരം ദത്തെടുത്തിരുന്നു.

2017 ജൂണ്‍ 12 നാണ് തങ്ങള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന വിവരം സണ്ണിയും ഡാനിയലും അറിഞ്ഞത്. രണ്ടു പേരും എത്തിയതോടെ ഞങ്ങളുടെ കുടുംബം പൂര്‍ത്തിയായി. ഇപ്പോള്‍ മൂന്ന് മക്കളുള്ള സന്തോഷത്തിലാണ് താനെന്നും സണ്ണി പറയുന്നു.

DONT MISS
Top