ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അബ്ദുള്‍ റഹ്മാന്‍

തിരുവനന്തപുരം: ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് പിടിയിലായത്. നാലരക്കിലോയോളം കഞ്ചാവ് ഇയാള്‍ നിന്നും പിടിച്ചെടുത്തു.

ട്രിച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ഇന്റര്‍സിറ്റി ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലരകിലോയോളം കഞ്ചാവ് പിടികൂടിയത്. പാറശാല റെയില്‍വേ സ്‌റ്റേഷനില്‍ സിഗ്‌നല്‍ തകരാറു മൂലം നിര്‍ത്തിയിട്ട ട്രെയിനിലാണ് പൊലീസ് പരിശോധന നടത്തിയത്.

രണ്ട് പൊതികളായി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരം ബീമാ പള്ളി സ്വദേശിക്ക് കൈമാറാനായാണ് മധുരയില്‍ നിന്ന് കഞ്ചാവ് കേരളത്തില്‍ എത്തിച്ചത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

DONT MISS
Top