ജയലളിതയുടെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചു

അരുണ്‍ രാജ്

ചെന്നൈ: ജയലളിതയുടെ സ്മാരത്തിന് സമീപം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയില്‍ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്താണ് അരുണ്‍ രാജ് മരിച്ചത്.

പുലര്‍ച്ചെ 4.55 തോടെയാണ് അരുണ്‍ രാജ് ആത്മഹത്യ ചെയ്തത്. രാവിലെ ബീച്ചിലൂടെ നടക്കാന്‍ പോയവരാണ് അരുണ്‍ രാജിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അരുണ്‍ രാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു.

അരുണിന്റെ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാണോ ജോലി സമ്മര്‍ദ്ദമാണോ മരണ കാരണം എന്ന് അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരുണ്‍ രാജിന്റെ മരണത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെല്ലാം രാവിലെ മറീനാ ബിച്ചില്‍ എത്തിയിരുന്നു.

DONT MISS
Top