നീളന്‍ മുടിയുമായി വീണ്ടും ധോണി (കാണാം വീഡിയോ)

മഹേന്ദ്ര സിംഗ് ധോണി

ഇന്ത്യന്‍ ജേഴ്‌സിയില്‍ എംഎസ് ധോണി അറിയപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് ക്രിക്കറ്റിലെ പ്രകടനം കൊണ്ട് മാത്രമല്ല, ധോണിയുടെ ഹെയര്‍ സ്‌റ്റൈലും അതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. തന്റെ നീളന്‍ മുടിയ്ക്ക് നിരവധി ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അന്ന് പാകിസ്താന്‍ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് പോലും ധോണിയോട് ഹെയര്‍ സ്‌റ്റൈല്‍ മാറ്റരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

നീളന്‍ മുടിയുമായി ധോണി(ഫയല്‍ ചിത്രം)

പിന്നീട് ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് ധോണി തന്റെ നീളന്‍ മുടി വെട്ടിയത്. പക്ഷെ തന്റെ തുടക്കകാലം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ധോണി ഇപ്പോള്‍ ഒരു പരസ്യ ചിത്രത്തിലൂടെ. പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ സ്‌നിക്കേഴ്‌സിന്റെ പരസ്യത്തിലാണ് ധോണിയുടെ ഈ വേഷപ്പകര്‍ച്ച.

DONT MISS
Top