സാമ്പത്തിക മാന്ദ്യം: ആങ്ക്രി ബേഡ്‌സിന്റെ ലണ്ടന്‍ സ്റ്റുഡിയോ അടച്ചുപൂട്ടുന്നു

പ്രതീകാത്മക ചിത്രം

ലണ്ടന്‍: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലണ്ടനിലുള്ള സ്റ്റുഡിയോ അടച്ചു പൂട്ടുന്നതായി ഗെയിം നിര്‍മാതാവ് റോവിയോ. ഈ വര്‍ഷം 40 ശതമാനത്തോളം നഷ്ടമുണ്ടാകുമെന്ന് റോവിയോയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലണ്ടനിലെ സ്റ്റുഡിയോ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.

ഗെയിം രംഗത്ത് മത്സരം വര്‍ദ്ധിച്ചതും വിപണ ചിലവ് കൂടിയതുമാണ് ആങ്ക്രി ബേഡ് നഷ്ടത്തിലാകാന്‍ കാരണം. ലണ്ടനിലെ സ്റ്റുഡിയോ അടച്ചു പൂട്ടുന്നതോടെ ഫിന്‍ലാന്റിലും സ്വീഡനിലുമുള്ള സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് റോവിയോ പറഞ്ഞു.

2017 ലാണ് ലണ്ടനില്‍ സ്റ്റുഡിയോ ആരംഭിക്കുന്നത്. പൊതുവിപണിയില്‍ 786 യൂറോ മൂല്യമായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഫെബ്രുവരിയില്‍ വിപണിയില്‍ 50 ശതമാനം നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.

DONT MISS
Top