മാര്‍ച്ച് ഒന്‍പതിനും പൂമരം തിയേറ്ററുകളില്‍ എത്തില്ല; റിലീസ് നീട്ടിയതായി കാളിദാസ് ജയറാം

പൂമരത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചതായി കാളിദാസ് ജയറാം. സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കാളിദാസ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

“ചില ടെക്‌നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് എന്നുള്ളത് ചെറിതായിട്ട് ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം. വളരെ കുറച്ച് ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാകൂ” എന്നാണ് കാളിദാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ചിത്രത്തിന്റെ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് കാളിദാസിനെയും സംവിധായകനെയും പരിഹസിച്ച് നിരവധി ട്രോളുകള്‍ ഇതിനകം തന്നെവന്നിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അകാരണമായി റിലീസ് നീളുകയായിരുന്നു. അവസാനമായി മാര്‍ച്ച് ഒന്‍പതിന് ചിത്രം റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ തീയതിയും ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്.

DONT MISS
Top