ഹോളി ആഘോഷത്തിനു ശേഷം വീട്ടിലെത്തിയ ദമ്പതികള്‍ ശുചിമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍

പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: ഗാസിയാബാദില്‍ ഹോളി ആഘോഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ദമ്പതികള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടിലെ ശുചിമുറിയില്‍ നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നത്. നീരജ് സിംഗാനിയ ഭാര്യ രുചി എന്നിവരാണ് കൊല്ലപ്പെട്ടത്.

കുടുംബാംഗങ്ങളാണ് ദമ്പതികളുടെ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം ചെയാതാല്‍ മാത്രമേ മരണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.

നീരജും ഭാര്യയും ഹോളി ആഘോഷങ്ങള്‍ക്ക് ശേഷമാണ് രാത്രി മുറിയിലേക്ക് ചെന്നതെന്ന് നീരജിന്റെ പിതാവ് പ്രേം പ്രകാശ് പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കാനായി വിളിക്കാന്‍ ചെന്നപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പ്രേം പ്രകാശ് പറഞ്ഞു.

ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാല് വര്‍ങ്ങള്‍ക്കു മുന്‍പാണ് നീരജും രുചിയും വിവാഹിതരായത്. ഒരു ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി മാനേജരാണ് കൊല്ലപ്പെട്ട നീരജ്.

DONT MISS
Top