സന്ദേശങ്ങള്‍ 68 മിനിറ്റ് 16 സെക്കന്റ് വരെ നീക്കം ചെയ്യാം; പുതിയ പരിഷ്‌കരണവുമായി വാട്സ്ആപ്പ്

പ്രതീകാത്മക ചിത്രം

കാലിഫോര്‍ണിയ: അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിന് പുതിയ പരിഷ്‌കരണം ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ ഏഴ് മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനുള്ള സൗകര്യമായിരുന്നു വാട്‌സാപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ സമയ പരിധി നീട്ടി നല്‍കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ഇനി അയച്ച സന്ദേശങ്ങള്‍ 68 മിനിറ്റ് 16 സെക്കന്റ് വരെ നീക്കം ചെയ്യാം എന്ന പുതിയ പരിഷ്‌കരണം ഉടന്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പ് ഫാന്‍ വെബ്‌സൈറ്റായ വഫീറ്റാ ഇന്‍ഫോയാണ് വാട്‌സ്ആപ്പ് പുതിയ പരിഷ്‌കരണം നടത്തുന്ന വിവരം പുറത്തുവിട്ടത്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് ഈ സൗകര്യം ഉപഭോക്താക്കള്‍ ലഭ്യമാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡിലീറ്റ് മെസ്സേജ് ഫോര്‍ എവരിവണ്‍ എന്ന സംവിധാനം വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇതിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. സന്ദേശങ്ങള്‍ നീക്കം ചെയ്താല്‍ അതിന്റെ അറിയിപ്പ് അയച്ച ആളിനും സ്വീകര്‍ത്താവിനും ലഭിക്കും.

DONT MISS
Top