ബജറ്റ് സ്മാര്‍ട്ട് ടിവികളുമായി വിപണിപിടിക്കാന്‍ ഷവോമി

ഷവോമി സ്മാര്‍ട്ട് ടിവികളുമായി വിപണിപിടിത്താന്‍ ഷവോമിയെത്തുന്നു. എംഐ4എ സീരിസ് എന്ന പേരിലാണ് വിലകുറഞ്ഞ ടിവികളുമായി ഷവോമിയെത്തുന്നത്. ഫോണിന്റെ ഗുണമേന്‍മ ടിവിയിലും ആവര്‍ത്തിച്ചാല്‍ ടിവി വിപണിയും ഷവോമി പിടിച്ചേക്കും.

ട്വിറ്റര്‍ വഴിയാണ് സ്മാര്‍ട് ടിവികള്‍ ബജറ്റ് നിലവാരത്തില്‍ എത്തുന്ന വിവരം കമ്പനി വെളിയില്‍ വിടുന്നത്. 43 ഇഞ്ച്, 49 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് ടിവികളാണ് ഷവോമി ചൈനയില്‍ ആദ്യം അവതരിപ്പിച്ചത്. പിന്നീട് 55, 65 ഇഞ്ച് ടിവകളും ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് 32 ഇഞ്ച് സീരിസും 43 ഇഞ്ചിന്റെ മറ്റൊരു സീരിസുമാണ്. 12,999 രൂപയും 21,999 രൂപയുമാകും വില. ഇത് തികച്ചും മാന്യമായ പ്രൈസ് ടാഗ് ആയതിനാല്‍ ഷവോമിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

DONT MISS
Top