പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു, സംവിധായകന്‍ അരുണ്‍ ഗോപി

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ മലയാള സിനിമാ ലോകത്തേയ്‌ക്കെത്തിയ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രമേതായിരിക്കുമെന്ന ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തെ പറ്റി പല വാര്‍ത്തകള്‍ ചലച്ചിത്രലോകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രചരണങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം.ദിലീപ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയുടെ ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തെപറ്റി പ്രഖ്യാപനം നടത്തിയത്. ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണിതെന്നും സിനിമയുടെ ചിത്രീകരണം ജൂൺ മാസത്തോട് കൂടി ആരംഭിക്കുമെന്നും ടോമിച്ചന്‍ മുളകുപാടം ഫെയ്സ്ബുക്കില്‍ കുറിച്ചു. അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും ചേര്‍ന്നാണ് രാമലീല ഒരുക്കിയത്.

DONT MISS
Top