ഇന്തോനേഷ്യയില്‍ നിന്നും പിടികൂടിയ മുതലയുടെ വയറ്റില്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍

പിടികൂടിയ മുതല

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്നും പിടികൂടിയ മുതലയുടെ വയറ്റില്‍ നിന്നും മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറ് മീറ്റര്‍ നീളമുള്ള മുതലയെ ഇന്നലെയാണ് പിടികൂടിയത്. ഓയില്‍ പ്ലാന്റേഷന്‍ ജീവനക്കാരനായ ആസോ എറാങ്ങിനെ നദീതിരത്തിനു സമീപത്തു നിന്നും കാണാതായിരുന്നു.ഇയാളുടെ ശരീരഭാഗങ്ങളാണ് വയറ്റില്‍ നിന്നും കണ്ടെത്തിയതെന്നാണ് കരുതുന്നത്.

കാണാതായ ഏറാങ്ങിന്റെ ബൈക്ക് മാത്രമാണ് നദിക്കരയില്‍ ഉണ്ടായിരുന്നത്. ഏറാങ്ങിനായി പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും ഒടുവില്‍ എണ്ണപ്പനത്തോട്ടത്തില്‍ നിന്നും മൃതദേഹം ലഭിക്കുകയും ചെയ്തിരുന്നു.

വെടിവെച്ചു വീഴ്ത്തിയാണ് മുതലയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. വയറു പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ കൈ കാലുകള്‍ മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. ഏറാങ്ങിന്റെ ശരീരഭാഗങ്ങളാണ് മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

ജോലി കഴിഞ്ഞ ശേഷം നദിയില്‍ ഇറങ്ങിയ ഏറാങ്ങിനെ മുതല പിടിച്ചതായിരിക്കണം എന്ന് പൊലീസ് പറഞ്ഞു. കാണാതായതിനു ശേഷം ഏറാങ്ങിന്റെ ശരീരഭാഗങ്ങള്‍ നദിയില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ടതായും നാട്ടുകാര്‍ പറയുന്നു.

DONT MISS
Top