മകളുടെ കായിക മത്സരം കാണാന്‍ താരജാഡയില്ലാതെ സ്‌കൂളില്‍ എത്തി വിജയ്

വിജയ്

താരജാഡകളില്ലാതെ  മകളുടെ ബാഡ്മിന്റണ്‍ മത്സരം കാണാന്‍ എത്തിയ ഇളയ ദളപതി വിജയിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. സാധാരണക്കാനായി കാണികള്‍ക്കിടയിലിരുന്നാണ് വിജയ് മകള്‍ ദിവ്യ സാക്ഷയുടെ മത്സരം കണ്ടത്.

മകളുടെ മത്സരം കണ്ട് ആസ്വദിച്ചിരിക്കുന്ന വിജയിയുടെ ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ തല അജിത്  മകളുടെ പരിപാടി കാണാനായി സ്‌കൂള്‍ എത്തിയ ചിത്രങ്ങളും ഇതു പോലെ വൈറലായിരുന്നു.

വിജയ്-സംഗീത ദമ്പതികള്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. സജ്ജയ്, ദിവ്യ സാക്ഷ. രണ്ട് പേരും വിജയിയുടെ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

DONT MISS
Top