സരിഗമ പധനീസ..! ‘അഭിയും അനുവി’ലെയും പുതിയ ഗാനം പുറത്തിറങ്ങി

കൊച്ചി: ടോവിനോ തോമസിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം ‘അഭിയും അനുവി’ലെയും സരിഗമ പധനിസ..! എന്ന ഗാനം പുറത്തിറങ്ങി. ധരന്‍ കുമാറിന്റെ സംഗീത സംവിധാനത്തില്‍ ഹരിചരണും സാഷാ തിരുപതിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.

ഒരേ സമയം തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ആര്‍ വിജയലക്ഷ്മിയാണ്. മലയാളത്തില്‍ ‘അഭിയുടെ കഥ അനുവിന്റേയും’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു യഥാര്‍ത്ഥ പ്രണയകഥയാണ് പറയുന്നത്. പിയ ബാജ്പായിയാണ് ചിത്രത്തിലെ നായിക. പ്രഭു, സുഹാസിനി. രോഹിണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ച്ച് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top