അലുമിനിയത്തിനും സ്റ്റീലിനും കര്‍ശനമായി ഇറക്കുമതി തീരുവ ചുമത്തും: ഡോണാള്‍ഡ് ട്രംപ്

ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അലുമിനിയത്തിനും സ്റ്റീലിനും കര്‍ശനമായി ഇറക്കുമതി തീരുവ ചുമത്തും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്കയുടെ തീരുമാനം. ഡോണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷം വ്യവസായ മേഖലയില്‍ കൈക്കൊള്ളുന്ന സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇത്.

സ്റ്റീല്‍, അലുമിനിയം ഉത്പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ചൈനയ്ക്ക് അമേരിക്കയുടെ തീരുമാനം വലിയ തിരിച്ചടിയാകും. അതിനാല്‍ അമേരിക്കയുടെ തീരുമാനം പുനഃപരിശോധിക്കണം എന്ന ശക്തമായ ആവശ്യമാണ് ചൈന ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ അമേരിക്കയിലെ സ്റ്റീല്‍, അലുമിനിയം വ്യവസായത്തെ വീണ്ടും തിരിച്ചു കൊണ്ടുവരാനാണ് അമേരിക്ക ഇറക്കുമതി തീരുവ ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അടുത്ത ആഴ്ചയാണ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കുന്നത്. ഇറക്കുമതി തീരുവ ചുമത്തിയതു വഴി അമേരിക്കയില്‍ തൊഴില്‍ അവസരങ്ങളും വര്‍ധിക്കും.

DONT MISS
Top