പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെത്തന്നെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍; മിക്ക രോഗങ്ങളും പഴങ്ങള്‍ കഴിച്ച് തടയാം

പ്രതീകാത്മക ചിത്രം

പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുമ്പോള്‍ ഒരു തേങ്ങലാണ്. പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടുമോ, എത്രയളവുവരെ കഴിക്കാം, ഏതൊക്കെ പഴങ്ങള്‍ ഏതൊക്കെ അളവിലാണ് പ്രമേഹത്തെ സ്വാധീനിക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ മനസിലുണ്ടാവും. പ്രമേഹം ഇല്ലാത്ത ആളുകള്‍ക്ക് പഴങ്ങള്‍ കഴിക്കുമ്പോഴും ഇത്തരം ചില ചോദ്യങ്ങള്‍ മനസിലേക്ക് കടന്നുവന്നേക്കാം. പ്രമേഹം ഉണ്ടാകുമോ എന്നാണ് ആശങ്ക.

പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിച്ചാല്‍ പറയുന്നത്ര പ്രശ്‌നമില്ല എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുറച്ചുകാലം മുമ്പുവരെ വലിയ ആശങ്കയാണ് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ പേടിയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്ര പ്രശ്‌നമില്ലാതെ തിരിച്ചറിവോടെ പഴങ്ങള്‍ കഴിക്കാനാരംഭിച്ചു പ്രമേഹക്കാര്‍. ഇപ്പോഴൊരു പഠനം സൂചിപ്പിക്കുന്നത് പ്രമേഹം ഇല്ലാത്തവര്‍ പഴങ്ങള്‍ നന്നായി കഴിച്ചാല്‍ പ്രമേഹത്തെ ചെറുക്കാമെന്നാണ്.

ചൈനയില്‍നിന്നുള്ള 500,000 പേരുടെ ചിട്ടകള്‍ പഠിച്ച് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് പഴങ്ങള്‍ കഴിക്കുന്നവരില്‍ 12% കുറവ് സാധ്യതമാത്രമാണ് പ്രമേഹം പിടിപെടാനുള്ളത്. ഹൃദയത്തിനും തലയ്ക്കുമുണ്ടാകുന്നതും കിഡ്‌നി പ്രശ്‌നങ്ങളും കണ്ണുകളുടെ പ്രശ്‌നങ്ങളും നാഡീരോഗങ്ങളുമെല്ലാം 13 മുതല്‍ 28 ശതമാനം വരെ തടയാന്‍ പഴവര്‍ഗങ്ങള്‍ക്കാവും.

കുറച്ച് ഇനം പഴങ്ങള്‍ കുറഞ്ഞ അളവില്‍ പ്രഭാതത്തില്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ അതിലെ ജീവകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനാവും. നാരങ്ങ, ഓറഞ്ച് മുതലായ അസിഡിറ്റി കൂട്ടുന്ന ഫലങ്ങള്‍ അസിഡിറ്റിയുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ വെറും വയറ്റില്‍ ഉപയോഗിക്കരുതെന്നുമാത്രം.

DONT MISS
Top