റെനോ ഡസ്റ്ററിന് ഒരുലക്ഷം രൂപയോളം വിലക്കുറവ്


റെനോ തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ ഡസ്റ്ററിന് 30000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ വിലകുറച്ചു. എല്ലാ മോഡലുകള്‍ക്കും വിലക്കുറവുണ്ട്. പെട്രോള്‍ പതിപ്പുകള്‍ക്കും ഡീസല്‍ പതിപ്പുകള്‍ക്കും ഒരുപോലെ വിലക്കുറവ് നല്‍കിയിട്ടുണ്ട്.

പെട്രോള്‍ മോഡലുകള്‍ക്ക് 8.5 ലക്ഷം മുതല്‍ 10.24 ലക്ഷം വരെ വിലയായിരുന്നത് 7.5 ലക്ഷം മുതല്‍ 9.95 ലക്ഷം വരെയാക്കി കുറച്ചു. ഡീസല്‍ മോഡലുകള്‍ക്ക് 9.45 ലക്ഷം മുതല്‍ 13.79 ലക്ഷം വരെ വിലയായിരുന്നത് 8.95 മുതല്‍ 12.79 ലക്ഷം വരെയാക്കി കുറച്ചിട്ടുണ്ട്. ഇതാദ്യമായാണ് പുതുക്കിയ വെര്‍ഷനുകള്‍ അവതരിപ്പിക്കുമ്പോള്‍ ഇത്ര വിലക്കുറവ് റെനോ നല്‍കുന്നത്.

വാഹനത്തിലെ ഇന്ത്യന്‍ ഘടകങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിച്ചതാണ് വില കുറയാനുള്ള കാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം. എങ്കിലും ടാറ്റാ നെക്‌സണും മഹിന്ദ്ര ടിയുവിയും നല്‍കുന്ന വെല്ലുവിളി കൂടുതല്‍ മികച്ച രീതിയില്‍ നേരിടുകയാണ് റെനോ ലക്ഷ്യം വയ്ക്കുന്നതെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

DONT MISS
Top