ആറ്റിങ്ങലില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങല്‍ അയിലം കാട്ടുചന്തയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വര്‍ക്കലയിലെ സ്വകാര്യ നഴ്‌സിംഗ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ശിവപ്രിയ (18) ആണ് മരിച്ചത്. കോളേജിലെ റാഗിംഗ് സംബന്ധിച്ച് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ശിവപ്രിയക്ക് മെമോ നല്‍കിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

അമ്മ അജിതകുമാരി ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് സംഭവം അറിയുന്നത്. സഹോദരന്‍ വിഷ്ണുവും അമ്മക്കൊപ്പം പോയിരുന്നു. നഴ്‌സിംഗ് കോളെജ് പ്രിസിപ്പളും മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളുമാണ് മകളുടെ മരണത്തിനു കാരണമെന്നു അമ്മയും സഹോദരനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

DONT MISS
Top