ഇത് എന്റെ ഭാര്യയുടെ മികച്ച സിനിമ; ‘പാരി’യിലെ പ്രകടനത്തിന് അനുഷ്‌കയെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി

വിരാട് കോഹ്‌ലി

ദില്ലി: അനുഷ്‌ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാരി’ക്ക് റിവ്യൂമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ വിരാട് കോഹ്‌ലി. വിവാഹ ശേഷം അനുഷ്‌ക ശര്‍മ്മയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പ്രോസിത് റോയി സംവിധാനം ചെയ്ത ‘പാരി’.

അനുഷ്‌കയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രമാണ് പാരിയെന്നും വിരാട് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രാത്രി പാരി കണ്ടു. എന്റെ ഭാര്യയുടെ എക്കാലത്തെയും മികച്ച സിനിമയാണിത്. അല്‍പം പേടി തോന്നി. പക്ഷെ അനുഷ്‌ക, നിന്നെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. താരം ട്വിറ്ററില്‍ കുറിച്ചു.

ഹൊറര്‍ ചിത്രമായ പാരി ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. മുംബൈയില്‍ വെച്ചുനടന്ന പ്രത്യേക സ്‌ക്രീനിംഗിലാണ് അനുഷ്‌കയുടെ കുടുംബത്തോടൊപ്പം വിരാട് ചിത്രം കണ്ടത്. നേരത്തെ പാരിയുടെ പോസ്റ്ററും വിരാട് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. അനുഷ്‌കയ്ക്ക് പുറമെ പരംബ്രത ചാറ്റര്‍ജി, രജത് കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top