ആരാധകരെ തൃപ്തിപ്പെടുത്താനുറച്ച് മൂന്നാം തലമുറ സ്വിഫ്റ്റ്

സ്വിഫിറ്റിന്റെ പുതിയ മോഡല്‍

സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലേത്തി. നിരവധി പുതിയ ഫീച്ചേഴ്സ്സുമായി ആരാധകരെ തൃപ്തിപ്പെടുത്തുവാനുറച്ചു തന്നെയാണ് സുസുക്കിയുടെ ഇന്ത്യയിലെ മൂന്നാം തലമുറ സ്വിഫ്റ്റിന്റെ വരവ്.  പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് കൂടിയ വീല്‍ ബെയ്സാണ് പുതിയ സ്വിഫ്റ്റിനുളളത്. മൊത്തം നീളത്തില്‍ അല്‍പം കുറവുണ്ടെങ്കില്ലും ഒറ്റനോട്ടത്തില്‍ അത് തോന്നാത്ത വിധമാണ് പുതിയ സ്വിഫ്റ്റ് രൂപകല്‍പ്പന. പ്രിസിഷന്‍ കട്ട് അലോയ്‌സ്, എല്‍ഈഡി ടെയില്‍ ലാംബ്, എന്നിവ പുതിയ സ്വിഫ്റ്റിന്റെ പുതുമകളില്‍ ചിലതാണ്.

സ്വിഫ്റ്റ്

പ്രീമിയം നിലവാരത്തിലാണ്  ഇന്റീരിയര്‍ രൂപകല്‍പന. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മന്റ് സിസ്റ്റം, ഫാറ്റ് ബോട്ടം സ്റ്റീയറിങ്ങ് വീല്‍, എബിഎസ്സ് , ഇബിഡി, റ്റൂ എയര്‍ ബ്യാഗ് തുടങ്ങിയവ ബെയ്‌സ്‌മോഡല്‍ മുതല്‍ ലഭ്യമാണ്.പെട്രോളിലും ഡീസലിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷ്യന്‍ ലഭ്യമാണ്.

സ്വിഫ്റ്റ്

കെ 12 വിവിറ്റി പെട്രോള്‍, ഡിഡിഐഎസ്  190 ഡീസല്‍ എഞ്ചിന്‍ എന്നിവകളിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു. പെര്‍ഫോമന്‍സിലും ഇന്ധനക്ഷമതയിലും കരുത്തു കാട്ടുവാന്‍ പുതിയ സ്വിഫ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പുതിയ മോഡലിന്റെ മൊത്തം ഭാരം 80 കിലോ കുറഞ്ഞിട്ടുമുണ്ട്. സ്റ്റയിലിങ്ങിന്റെയും, പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ പുതിയ സ്വിഫ്റ്റും ഒരു താരം തന്നെയാവും എന്ന കാര്യത്തില്‍ സംശയമില്ല.

(ചിത്രങ്ങള്‍: അജേഷ് മുറിത്തോട്ടം)

DONT MISS
Top