എസ്ബിഐയുടെ വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ദ്ധന

പ്രതീകാത്മക ചിത്രം

ദില്ലി: എസ്ബിഐയുടെ വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ദ്ധന. മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 7.95 ല്‍ നിന്നും 8.15 ആയാണ് വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

മാര്‍ച്ച് ഒന്ന് മുതല്‍ ഉയര്‍ത്തിയ നിരക്കുകള്‍ പ്രാവര്‍ത്തികമായി. നിക്ഷേപ പലിശ നിരക്കിലാണ് എസ്ബിഐ ആദ്യം വര്‍ദ്ധനവ് വരുത്തിയത്. സ്ഥിര നിക്ഷേപക പലിശയില്‍ 0.72 വരെയാണ് വര്‍ദ്ധന പ്രഖ്യാപിച്ചത്.

2016 ഏപ്രില്‍ മാസത്തിലാണ് മാര്‍ജിനല്‍ കോസ്റ്റ് ഫണ്ടസ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കുകള്‍ നിലവില്‍ വന്നത്. 7.95 ആണ് മാര്‍ജിനല്‍ കോസ്റ്റ് പ്രകാരമുള്ള വായ്പാ പലിശ നിരക്ക്. നിരക്ക് നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് ഇതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്.

എസ്ബിഐ നിരക്ക് ഉയര്‍ത്തിയതോടെ മറ്റ് ബാങ്കുകളുടെയും വായിപാ പലിശ നിരക്കില്‍ വര്‍ദ്ധന് ഉണ്ടായി. പഞ്ചാബ് നാഷണല്‍ ബാങ്ക് 8.15 ല്‍ നിന്ന് 8.30 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയത്.

DONT MISS
Top