മറയില്ലാത്ത മുലയൂട്ടിയ മോഡലിനും ഗൃഹലക്ഷ്മിക്കും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുമെതിരെ പരാതിയുമായി അഭിഭാഷകന്‍

മറച്ചുപിടിക്കാതെ മുലയൂട്ടിയ ജിലു ജോസഫ് എന്ന മോഡലിനെ കവര്‍ചിത്രമാക്കി പുറത്തുവന്ന ഗൃഹലക്ഷ്മി എന്ന പ്രസിദ്ധീകരണം പലരുടേയും കപട സദാചാരബോധത്തെ വിറളിപിടിപ്പിക്കുന്നു. ഇതിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് പുറമെ മറ്റുള്ള പരാതികളുമായും ആളുകള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇക്കാര്യം ഉന്നയിച്ച് ഒരാള്‍ ബാലാവകാശ കമ്മീഷനേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരിക്കുകയാണിപ്പോള്‍.

അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിയുമായി മുന്നോട്ടുപോകുന്നത്. അവിവാഹിതയായ പരസ്യമോഡല്‍ ജിലു ജോസഫ് ആണ് മുലയൂട്ടുന്ന അമ്മയായി വേഷമിട്ടിരിക്കുന്നതെന്നും കുട്ടിയെ വാടകയ്ക്ക് എടുത്താണ് മുല കുടിക്കുന്ന കുഞ്ഞെന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അവിവാഹിതയായ മോഡലിന്റെ മുലപ്പാലില്ലാത്ത മാറിടം കുഞ്ഞിന്റെ വായില്‍ തിരുകിയിരിക്കുന്നു. ഇത്തരത്തില്‍ ചെയ്തതിലൂടെ കുട്ടിയുടെ ആരോഗ്യവും അവകാശവും ചൂഷണം ചെയ്ത് വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. മാതൃത്വത്തേയും മുലയൂട്ടലിനേയും വില്‍പ്പനച്ചരക്കാക്കുന്ന ഇത്തരം പ്രവര്‍ത്തനം മൂലം ഹനിക്കപ്പെടുന്ന്ത് പിഞ്ചുകുഞ്ഞിന്റെ അവകാശമാണെന്നും ജിയാസ് ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയ്ക്കാണ് ഈ മുലയൂട്ടല്‍ വഴിവച്ചിരിക്കുന്നത്. എന്താണ് ഈ ക്യാമ്പയിന്റെ പ്രസക്തി എന്ന് ബോധ്യമില്ലാത്തവര്‍ കണ്ണുംപൂട്ടിയാണ് ഇതിനെ എതിര്‍ക്കുന്നതും. എന്നാല്‍ പലകുറവുകളും ചൂണ്ടിക്കാട്ടി, എന്നാല്‍ ആശയത്തെ അനുകൂലിക്കുന്നുവെന്ന് പയുന്നവരും കുറവല്ല. എന്നാല്‍ കൂടുതല്‍ ആളുകളും ക്യാമ്പയിനെ കൃത്യമായ അര്‍ത്ഥത്തിലാണ് മനസിലാക്കുന്നത് എന്ന് നിരീക്ഷിച്ചാലും തെറ്റില്ല.

DONT MISS
Top