ചെെനയെ മറികടന്ന് ഇന്ത്യ; അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിന് ഒന്നാം സ്ഥാനം

ഫയല്‍ചിത്രം

ദില്ലി: അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്.  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 7.2 ശമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതായി കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സാമ്പത്തിക വിദഗ്ദര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് 7.2 ശതമാനത്തിലേക്കുളള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടം.

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന നേട്ടം ചൈനയെ തള്ളിയാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനവും, ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

കൃഷി, വ്യവസായം, സേവനം ഉള്‍പ്പെടെയുള്ള മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു വര്‍ഷത്തിനിടെ ഉല്‍പ്പാദന മേഖല 5.1 ശതമാനം വളര്‍ച്ച നേടി. കാര്‍ഷിക മേഖല 4.1 ശതമാനവും നിര്‍മാണ മേഖല 6.8 ശതമാനം വളര്‍ച്ചയും നേടി. ഈ സാമ്പത്തിക വര്‍ഷം മൊത്തം സാമ്പത്തിക വളര്‍ച്ച 6.6 ശതമാനത്തിലെത്തുമെന്നാണ് അനുമാനം.

ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തുവെന്ന ആക്ഷേപങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിന് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതതോടെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് സാമ്പത്തിക വിദഗധര്‍ വിലയിരുത്തുന്നത്.

DONT MISS
Top