കപ്പടിച്ച് കലിപ്പടക്കി പുരുഷ വോളിബോള്‍ ടീം; ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ കിരീടം കേരളത്തിന്

കപ്പിനും ചുണ്ടിനുമിടയില്‍ വനിതകള്‍ക്ക് നഷ്ടമായപ്പോള്‍ കപ്പടിച്ച് കലിപ്പടക്കി പുരുഷ ടീം. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റെയില്‍വേയെ തോല്‍പ്പിച്ചാണ് ടീം കപ്പുയര്‍ത്തിയത്. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടമാണിത്.

24-26, 25-23, 25-29, 25-21 എന്ന സ്‌കോറിനാണ് കേരളം റെയില്‍വേയെ അടിച്ചിട്ടത്. ഇത് ആറാം തവണയാണ് കേരളം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. നേരത്തെ അത്യുജ്വലമായ മത്സരത്തില്‍ തമിഴ് നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. അതേ സമയം സര്‍വീസസിനെ വീഴ്ത്തിയാണ് റെയില്‍വേ സെമിയില്‍ കടന്നത്.

റെയില്‍വേയൊടുതന്നെയാണ് ഇന്നുനടന്ന ഫൈനലില്‍ വനിതാ ടീം പരാജയപ്പെട്ടതും. ഇതിനുമുള്ള മറുപടിയായി പുരുഷ ടീമിന്റെ നേട്ടം. വനിതാ ടീം തുടര്‍ച്ചയായ പത്താം ഫൈനലായിരുന്നു കേരളാ വനിതകകളുടേത്. ഇതോടെ ഇത്തവണയും ശിരസ്സുയര്‍ത്തിത്തന്നെ മടങ്ങാന്‍ കേരളത്തിനായി.

DONT MISS
Top