ശ്രീദേവിയ്ക്ക് കണ്ണീര്‍ പ്രണാമം; ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ [ചിത്രങ്ങള്‍]

മുംബൈ: നടി ശ്രീദേവിയ്ക്ക് വിട ചൊല്ലാനായി ആയിരങ്ങളാണ് മുംബൈയിലെ വസതിയിലേക്കെത്തുന്നത്.  ശ്രീദേവിയുടെ മൃതദേഹം  ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ് . രാവിലെ 9;30 മുതല്‍ 12;30 വരെയാണ് പൊതുദര്‍ശനം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്. അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്.

അതേസമയം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന സ്‌പോര്‍ട്‌സ് ക്ലബിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകള്‍ പ്രവേശിപ്പിക്കരുതെന്നും കുടുംബം അറിയിച്ചു.

വൈകീട്ട് മൂന്നരയോടെയാണ് സംസ്കാരം വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

ശ്രീദേവിയെ അവസാനമായി കാണാന്‍ ചലച്ചിത്ര താരങ്ങളുള്‍പ്പെടെയുള്ളവരുടെ നീണ്ട നിരയാണ് മുംബൈയിലെ വസതിയിലേക്കെത്തികൊണ്ടിരിക്കുന്നത്. ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ജദയ ബച്ചന്‍, മാധുരി ദീക്ഷിത്, കാജോള്‍, അജയ് ദേവ്ഗണ്‍, ഹേമമാലിനി, ഇഷ ഡിയോള്ഡ, തബു, സോനം കപൂര്‍, ഫറാ ഖാന്‍, അടക്കമുള്ളവര്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലെത്തി.

DONT MISS
Top