വേഗരാജാവ് ഇനി കളിക്കളത്തിലും; ഉസൈന്‍ബോള്‍ട്ട് ഫുട്‌ബോള്‍ ബൂട്ടണിയുന്നു

ഉസൈന്‍ ബോള്‍ട്ട്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ്ട്രാഫോഡില്‍ പന്തുതട്ടുവാനുള്ള ഉസൈന്‍ബോള്‍ട്ടിന്റെ മോഹം പൂവണിയുന്നു. യുനീസെഫിന്റെ ചാരിറ്റി മത്സരത്തില്‍ സോക്കര്‍ എയ്ഡിന് വേണ്ടിയാണ് ബോള്‍ട്ട് ബുട്ടണിയുക. ലോകത്തെ വിവിധ സെലിബ്രറ്റികള്‍ അണിനിരക്കുന്ന സോക്കര്‍ എയ്ഡും ഇംഗ്ലണ്ടിലെ മുന്‍ ദേശീയതാരങ്ങളടങ്ങിയ ടീമുമായാണ് മത്സരം.

സോക്കര്‍ എയ്ഡിന്റെ നായകനാണ് ബോള്‍ട്ട്. ട്രാക്കല്‍ നിന്നു നേരത്തെ വിടപറഞ്ഞ ബോള്‍ട്ട് അന്നുതന്നെ താന്‍ കാല്‍പ്പന്തുകളങ്ങളില്‍ സജീവമാകുമെന്നു പറഞ്ഞിരുന്നു. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലകനായിരുന്ന കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ ഉസൈന്‍ബോള്‍ട്ട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. അന്നു പക്ഷേ അതു നടന്നില്ല. ഒടുവില്‍ ചാരിറ്റി മത്സരത്തിലാണെങ്കിലും ബോള്‍ട്ടിന്റെ ആഗ്രഹം സഫലമാവുകയാണ്. ജൂണ്‍ പത്തിനാണ് മത്സരം.

DONT MISS
Top