ദേശീയ സീനിയര്‍ വോളി: വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ എതിരാളികള്‍ റെയില്‍വേസ്

റെയില്‍വേ ടീമിന്റെ കളി

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം ഫൈനലില്‍ കേരള ടീമിനെ ഇന്ത്യന്‍ റെയില്‍വേസ്  നേരിടും. ഇന്ന് നടന്ന വനിതാ സെമിയില്‍ മഹാരാഷ്ട്രയെ റെയില്‍വേസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. സ്‌കോര്‍ 25-8, 25- 14, 25-18.

ഇന്നലെ നടന്ന മറ്റൊരു വനിതാവിഭാഗം സെമി ഫൈനലില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനലില്‍ എത്തിയിരുന്നു. ഏകപക്ഷീയമായ മൂന്നുസെറ്റുകള്‍ക്കായിരുന്ന കേരളത്തിന്റെ വിജയവും.

പുരുഷ വിഭാഗത്തിലെ ഒരു സെമിയില്‍ ഇന്ന് കേരളവും തമിഴ്‌നാടും ഏറ്റുമുട്ടുന്നുണ്ട്.

DONT MISS
Top