തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി സഞ്ചരിച്ച ഹെ​ലി​കോ​പ്റ്റ​റി​ല്‍ തീ​പി​ടു​ത്തം

കത്തുന്ന ബാഗുമായി ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ല്‍ തീ​പി​ടു​ത്തം. ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ന്നു​യ​രാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രിയുടെ ഓ​ഫീ​സ് ല​ഗേ​ജി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ബാ​ഗ് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ച്ചി​ല്ല.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. ലഗേജിലുണ്ടായിരുന്ന വസ്തുവിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് ബാഗ് കത്താന്‍ തുടങ്ങിയതോടെ സുരക്ഷ ഉദ്യോസ്ഥന്‍ ഓടിയെത്തി ഇത് ദൂരേക്ക് വലിച്ചെറിയുകായിരുന്നു.

കരിംനഗറില്‍ ഔദ്യോഗിക പരിപാടിക്ക് എത്തിയ ചന്ദ്രശേഖര്‍ റാവു ചടങ്ങിന് ശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം.

സം​ഭ​വ​ത്തി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

DONT MISS
Top