‘കാളിയന്‍’ ചരിത്രം തമസ്കരിച്ച നായകന്‍: റിപ്പോര്‍ട്ടറോട്‌ സംവിധായകന്‍ എസ് മഹേഷ്‌

എസ് മഹേഷ്

വടക്കന്‍ പാട്ടുകളില്‍ വീരനായകന്‍മാര്‍ ഏറെയാണ്. പക്ഷെ ഈ വടക്കന്‍പാട്ടുകളിലെ വീരാളിപെരുമയ്ക്ക് ചരിത്രം നല്‍കിയ വീരപുരുഷ പദവി വേണാട്ടിലേയും തെക്കന്‍ തിരുവതാംകൂറിലെയും ചരിത്ര നായകന്മാര്‍ക്ക് ലഭിച്ചോ എന്നാ ചോദ്യത്തില്‍ നിന്നാണ്ഒരു ചരിത്ര സിനിമയിലേക്ക് താന്‍ എത്തുന്നതെന്ന് പൃഥ്വിരാജ് നായകനാകുന്ന ‘കാളിയന്‍’ എന്ന സിനിമയുടെ സംവിധായകന്‍ എസ് മഹേഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു. തെക്കന്‍ പാട്ടുകളില്‍ നിന്ന് ചരിത്രം ഉള്‍ക്കൊണ്ട് വന്ന കഥാപാത്രമാണ് പൃഥ്വിരാജിനെ നായകനാക്കി താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന’കാളിയന്‍’ എന്ന് മഹേഷ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എസ് മഹേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്കാളിയന്‍. ചരിത്ര കഥാപാത്രമായ ഇരവികുട്ടി പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍. ആ ചരിത്രത്തില്‍ നിന്നാണ് സിനിമയുടെ കഥ എത്തുന്നത്. കാളിയന്‍ എന്ന ചരിത്രം മറന്ന വീര നായകനെ അറിയാനും മനസിലാക്കാനും ഒന്‍പത് വര്‍ഷത്തെഗവേഷണം വേണ്ടിവന്നെന്ന് മഹേഷ് പറഞ്ഞു. ഒപ്പം കഥാപാത്രത്തിന്റെ ജീവിതം പഠിക്കാന്‍ കാളിയന്‍ സഞ്ചരിച്ച വഴികളിലൂടെയുള്ള യാത്രകള്‍ തുടര്‍ന്നു. അങ്ങനെയാണ് സിനിമ എന്ന ആശയത്തിലേക്ക്കാളിയനുമായി എത്തിയതെന്നും മഹേഷ് വ്യക്തമാക്കി.

ഇരവികുട്ടി പിള്ള പടത്തലവനെകുറിച്ചുള്ള തെക്കന്‍ പാട്ടുകളില്‍ മുഖ്യമായി രണ്ടു പാട്ടുകളില്‍ കാളിയന്‍ എത്തുന്നുണ്ട്. ഇരവികുട്ടി പിള്ളയുടെ വലംകൈയാണ് ചരിത്രത്തില്‍ കാളിയന്‍. അതിന്റെ തിരുശേഷിപ്പുകള്‍ യാത്രകളില്‍ കണ്ടെത്തി. പിന്നിട് നിരവധി ചരിത്രക്കാരന്‍ന്മാരുമായി സംസാരിച്ചു. ഇതിനുശേഷംകഥാപാത്രത്തെ കുറിച്ച് നന്നായി വ്യക്തത വരുത്തിയിട്ടാണ് തിരകഥാകൃത്തായ സന്തോഷുമായിചേര്‍ന്ന് തിരക്കഥ ഒരുക്കിയതെന്നും മഹേഷ് പറഞ്ഞു. പൃഥ്വിരാജിന്റെ ബ്ലസി ചിത്രം ‘ആട്ജീവിത’ത്തിനു ശേഷംകാളിയന്‍ തുടങ്ങാനാണ് പദ്ധതി.കാളിയനില്‍ പൃഥ്വിരാജിന് ബോഡി ബില്‍ഡിംഗ് വേണ്ടിവരുമെന്നാണ് സംവിധായകന്‍ പറയുന്നത്. അതിനാല്‍ 2019 ലാകും ഈ ചിത്രത്തിന്റെ ചിത്രികരണം ആരംഭിക്കുക.കാളിയ്യന്‍ ആയി എത്തുന്ന പ്രൃഥ്വിരാജ് ഉള്‍പ്പടെ അഞ്ചുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ ഒഴികെബാക്കി കഥാപാത്രങ്ങള്‍ക്കായി കസ്റ്റിംഗ് കോള്‍ കോള്‍ നടത്തി നടന്മാരെ തിരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

തമിഴ് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍. ആക്ഷന്‍, കൊറിയോഗ്രാഫി, ജിഎഫെക്‌സ് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ചിത്രമാണ് കാളിയന്‍ എന്നതിനാല്‍ ഇവയ്ക്കായി ഹോളിവുഡില്‍ നിന്നും പ്രഗത്ഭരായ ടെക്‌നിഷ്യന്‍മാര്‍ എത്തുമെന്നും സംവിധായകന്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ്കാളിയന്‍ . ഓഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച രാജിവ് നായര്‍ നിര്‍മിക്കുന്നകാളിയന്റെ ക്യാമറ സുജിത് വാസുദേവ് ആണ് കൈകാര്യം ചെയ്യുന്നത്.

DONT MISS
Top