രാഷ്ട്രീയ പ്രവേശനത്തിന് ശേഷം രജനി സിനിമ വിടുമോ? കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

രജനീ കാന്ത്

തമിഴകത്തിന്റെ സ്റ്റൈല്‍മന്നല്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമാ പ്രവേശനത്തന് ശേഷം അദ്ദേഹം സിനിമാ അഭിനയം നിര്‍ത്തുമോ എന്നുള്ള ചോദ്യമാണ് പ്രേക്ഷകര്‍ ഉയര്‍ത്തുന്നത്. ഇതിന് ഉത്തരം നല്‍കുകയാണ് ജിഗര്‍തണ്ട എന്ന ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

എന്റെ സന്തോഷം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. ഏറെനാളായി കണ്ട സ്വപ്‌നം ഇതാ സത്യമാകുന്നു. നന്ദി തലൈവാ എന്നാണ് കാര്‍ത്തിക് കുറിച്ചത്. സണ്‍ പിക്‌ചേഴ്‌സിനും അദ്ദേഹം നന്ദി പറയുന്നു. അടുത്തതായി വരുന്ന രജനി ചിത്രത്തിന്റെ വ്യക്തമായ സൂചനയാണ് കാര്‍ത്തിക് നല്‍കിയത്.

കാലാ, 2.0 എന്നീ ചിത്രങ്ങളാണ് ഇനി രജനികാന്തിന്റേതായി വരാനിരിക്കുന്നത്. ഇതേ സാഹചര്യത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശവും. എന്നാല്‍ സിനിമാ ആരാധകരെ വിട്ട് ഒരു കളിക്കും തലൈവര്‍ മുതിരില്ല എന്നാണ് സൂചനകള്‍.

DONT MISS
Top