ദേശീയ സീനിയര്‍ വോളി: തമിഴ്‌നാടിനെ തോല്‍പ്പിച്ച് കേരള വനിതാ ടീം ഫൈനലില്‍

കേരള വനിതാ ടീം

കൊച്ചി: 66-ാം മത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതാ ടീം ഫൈനലില്‍. സെമിയല്‍ തമിഴ്‌നാടിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. തുടര്‍ച്ചയായ പത്താം തവണയാണ് കേരളം ഫൈനലിലെത്തുന്നത്.

ഗ്രൂപ്പ്ഘട്ടത്തിലും ക്വാര്‍ട്ടര്‍ മത്സരങ്ങിളിലും നേടിയ അനായസ വിജയത്തിന്റെ തനിയാവര്‍ത്തനമായിരുന്നു കേരളത്തിന്റെ സെമി ഫൈനല്‍ മത്സരവും. ആദ്യസെറ്റില്‍ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ചെറുത്തു നില്‍ക്കാന്‍ പോലും തമിഴ്‌നാടിനായില്ല.

ആദ്യസെറ്റ് 25-14 ന് കേരളം സ്വന്തമാക്കി. രണ്ടാം സെറ്റിലും ആഥിതേയര്‍ക്ക് വെല്ലുവിളിയാകാന്‍ തമിഴ്‌നാടിനായില്ല. നായിക അഞ്ജുമോളും, അഞ്ജലിയും, രേഖയും കളം നിറഞ്ഞു കളിച്ചതോടെ തമിഴ്‌നാടിന് രണ്ടാം സെറ്റും നഷ്ടമായി.

മത്സരത്തിന്റെ പലഘട്ടത്തിലും കേരള താരങ്ങളുടെ പിഴവുകളില്‍ നിന്ന് ലഭിച്ച പോയിന്റുകള്‍ മാത്രമാണ് തമിഴ്‌നാടിന് സ്വന്തമാക്കാനായത്. മൂന്നാം സെറ്റില്‍ കേരളത്തിന്റെ ജിനിയും ശ്രുതിയും കൂടി ഉണര്‍ന്നു കളിച്ചതോടെ കേരളം 25-21 ന് മൂന്നാം സെറ്റും ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കി.

നാളെ നടക്കുന്ന റെയില്‍വേഴ്‌സ് മഹാരാഷ്ട്ര മത്സരത്തിലെ വിജികളാകും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. പുരുഷ വിഭാഗം സെമിയില്‍ കേരളം നാളെ തമിഴ്‌നാടുമായി ഏറ്റുമുട്ടും.

DONT MISS
Top