“ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികള്‍”, സ്ഥിരം തീവ്രദേശീയ വാദവുമായി ബിജെപി എംഎല്‍എ

ലഖ്‌നൗ: ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനില്‍ പോകണമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര നരൈന്‍ സിംഗ്. ഉത്തര്‍പ്രദേശിലെ ബൈരിയയില്‍നിന്നുളള എംഎല്‍എയാണ് സിംഗ്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ ബൈരിയയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇയാള്‍. ഭാരത് മാതാ കീ ജയ് എന്നുവിളിക്കാത്തവരാരോ അവര്‍ പാകിസ്താനികളാണ് എന്നായിരുന്നു പ്രസ്താവന. ഇതിനുമുമ്പും ഇത്തരം തീവ്രദേശീയ വാദ വിഡ്ഢിത്തരങ്ങള്‍ മടികൂടാതെ പറഞ്ഞിട്ടുണ്ട് സുരേന്ദ്ര നരൈന്‍ സിംഗ്.

2024 ആകുമ്പോഴേക്ക് ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുമെന്ന് ഇയാള്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഹിന്ദുരാജ്യമായിക്കഴിഞ്ഞാല്‍ പിന്നീട് ഹിന്ദു സംസ്‌കാരങ്ങളുമായി ചേര്‍ന്നുപോകുന്ന മുസ്ലിങ്ങള്‍ക്ക് മാത്രമേ ഇവിടെ സ്ഥാനമുണ്ടാകൂ എന്നും പ്രസ്താവനകളുണ്ടായി.

DONT MISS
Top