പാര്‍വതിയ്ക്ക് സഹായവുമായി ജെ.സി.ഐ കാഞ്ഞങ്ങാട്‌

കാസര്‍ഗോഡ് : പാര്‍വതിയുടെ കാന്‍സര്‍ ചികിത്സയ്ക്കായി ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായം നല്‍കി. മെമ്പര്‍ ബാബുരാജ് ധനസഹായം കൈമാറി. പ്രസിഡന്റ് സുമേഷ് സുകുമാരന്‍, സെക്രട്ടറി രാജേന്ദ്രന്‍ , വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍ , പാസ്‌ററ് പ്രസിഡന്റ് എന്‍ . സുരേഷ് എന്നിവര്‍ പങ്കെടുത്തു

ഉദയംകുന്ന് സ്വദേശിയായ പാര്‍വതി കാന്‍സര്‍ ചികിത്സയ്ക്കായി സഹായം തേടുന്നു . മാവുങ്കാലില്‍ കഞ്ഞിക്കടയില്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന പാര്‍വതി അസുഖകാരണം ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് . വര്‍ഷങ്ങളായി കണ്ണുകാണാത്ത മറ്റു ശാരീരിക അസുഖങ്ങളുള്ള ഭര്‍ത്താവും കൂലി പണി എടുക്കുന്ന രണ്ട് മക്കളും ആണ് പര്‍വതിക്കുള്ളത് , സാമ്പത്തികമായി വളരെ കഷ്ടപ്പാടിലായ ഇവര്‍ ഇപ്പോള്‍ മകന്റെയും ഭാര്യയുടെയും കൂടെ ചെറുവത്തൂര്‍ വെള്ളച്ചാല്‍ ഉള്ള അവരുടെ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത് . ജെ.സി.ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് സുമേഷ് സുകുമാരന്‍, സെക്രട്ടറി രാജേന്ദ്രന്‍ , വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍ , പാസ്‌ററ് പ്രസിഡന്റ് എന്‍ . സുരേഷ് , മെമ്പര്‍ ബാബുരാജ് എന്നിവര്‍ വെള്ളച്ചാല്‍ വീട്ടിലെത്തി പാര്‍വതിക്ക് ധനസഹായം കൈമാറി.

DONT MISS
Top