ദേശീയ സീനിയര്‍ വോളി; ഹരിയാനയെ തകര്‍ത്ത് കേരള പുരുഷ-വനിതാ ടീമുകള്‍ സെമിയില്‍

കേരള പുരുഷ ടീം

കൊച്ചി: 66-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ-വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയുടെ പുരുഷ-വനിതാ ടീമുകളെ തോല്‍പ്പിച്ചാണ് കേരളം സെമിഫൈനല്‍ എത്തിയത്. ഇരുവിഭാഗങ്ങളിലും സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നുന്ന വിജയങ്ങള്‍ സ്വന്തമാക്കിയ കേരള പുരഷടീമിന് ക്വാര്‍ട്ടര്‍ മത്സരം കടുത്തതയായിരുന്നു. സെമി ബെര്‍ത്തുറപ്പിക്കാന്‍ കേരള താരങ്ങള്‍ക്ക് അല്‍പം വിയര്‍ക്കേണ്ടി വന്നു. തുടക്കം മുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഹരിയാന ഓപ്പത്തിനൊപ്പം നിന്നു. ഇരുടീമുകളും കളം നിറഞ്ഞു കളിച്ചതോടെ ആദ്യസെറ്റ് 25 പോയിന്റിനും അപ്പുറത്തേക്ക് നീണ്ടു.

ഒടുവില്‍ 30-32 ന് ആദ്യസെറ്റ് ഹരിയാന സ്വന്തമാക്കി. രണ്ടാം സെറ്റില്‍ കേരളത്തിന്റെ മുന്നേറ്റമായിരുന്നു. നായകന്‍ ജെറോമും അജിത് ലാലും ഹരിയാനയുടെ കോര്‍ട്ടിലേക്ക് നിരന്തരം സ്മാഷുകള്‍ ഉതിര്‍ത്തു. 25-21ന് രണ്ടാം സെറ്റ് കേരളം സ്വന്തമാക്കി. അഖിനും, വിപിനും കൂടി ഫോമിലേക്കുണര്‍ന്നതോടെ മൂന്നാം സെറ്റും നാലാം സെറ്റും കേരളം സ്വന്തമാക്കി.

ഏകപക്ഷിയമായ വിജയങ്ങള്‍ സ്വന്തമാക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തിനെത്തിയ കേരള വനിതാടീം ഹരിയാനയെ അനായാസം കീഴടക്കി സെമി ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ക്ക് വെല്ലുവിളിയാക്കാന്‍ ഹരിയാനയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍ 25-16, 25-13, 25-14).

DONT MISS
Top