ശ്രീദേവിയുടെ മരണം ദുബായിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നെന്ന് പുതിയ റിപ്പോര്‍ട്ട്

ഫയല്‍ചിത്രം

ദു​ബാ​യ്: ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണം ബാ​ത്ത്റൂ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നെന്ന് റിപ്പോര്‍ട്ട്. ഖലീജ് ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ഇന്നലെ രാത്രി പതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഴഞ്ഞുവീണയുടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റുകയായിരുന്നു.

ദുബായിലെ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനിച്ചതായും ഇന്ന് വൈകുന്നേരതന്നെ സ്വകാര്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്നും യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

DONT MISS
Top