ശ്രീദേവിയുടെ വിയോഗവാര്‍ത്ത ദുഃഖകരം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

രാം നാഥ് കോവിന്ദ്, നരേന്ദ്രമോദി

താരറാണി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. വിസ്മരിക്കാനാകാത്ത വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കികൊണ്ട് സിനിമാരംഗത്ത് ഏറെ അനുഭവസമ്പത്തുള്ള താരമാണ് ശ്രീദേവി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

കോടികണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മൂന്‍ട്രാം പിറൈ, ലംഹേ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രീദേവിയുടെ പ്രകടനം ഏറെ പ്രചോദനകരമാണ്. ശ്രീദേവിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി കുറിച്ചു.

DONT MISS
Top