ഇന്ത്യന്‍ സിനിമയില്‍ ഇനി ശ്രീദേവിയില്ല, അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്

ഇന്ത്യന്‍ സിനിമയിലെ താരറാണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്. ഇന്നലെ രാത്രിയോടെയാണ് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നന്നേക്കുമായി വിടപറഞ്ഞത്. ബോളിവുഡ് നടന്‍ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെയായിരുന്നു അന്ത്യം.

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെ്ട്ടിയിരിക്കുകയാണ് ബോളിവുഡ്. പ്രിയങ്ക ചോപ്ര, കമല്‍ ഹാസന്‍, റിഥേഷ് ദേശ്മുഖ്, സുസ്മിത സെന്‍ തുടങ്ങി നിരവധി പേര്‍ ശ്രീദേവിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.


കുട്ടിക്കാലം മുതല്‍ കരുത്തുറ്റ വനിതയാവുന്നതുവരെ ശ്രീദേവിയുടെ ജീവിതതത്തിന് സാക്ഷ്യം വഹിച്ചയാളാണ് താന്‍. ഇന്ത്യന്‍ സിനിമയില്‍ ശ്രീദേവിയ്ക്കുള്ള താരപദവി യഥാര്‍ത്ഥത്തില്‍ അവര്‍ അര്‍ഹിക്കുന്നതാണ്. പരിചയപ്പെട്ടതുമുതല്‍ തനിക്ക് ശ്രീദേവിയുമായി നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചു.

ഹൃദയഭേദകമായ വാര്‍ത്തയോട് പ്രതികരിക്കാന്‍ വാക്കുകള്‍ പോരാതെ വരുമെന്നും മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും നടി പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

മരണവാര്‍ത്ത കേട്ടതുമുതല്‍ ഞെട്ടലില്ലെന്നും കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്ന് സുസ്മിത സെന്‍ ട്വിറ്ററില്‍ കുറിച്ചു.

ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും എല്ലാകാലത്തും പ്രിയപ്പെട്ടവരുടെ മനസ്സില്‍ ശ്രീദേവി ജീവിക്കുമെന്ന് നടി പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.

ശ്രീദേവിയുടെ മരണവാര്‍ത്തയെ ഒരു ദുസ്വപ്‌നം പോലെ കാണുന്നതെന്ന് നടന്‍ അനുപേം ഖേര്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയുടെ രാജ്ഞിയാണ് ശ്രീദേവി. നിരവധി സിനിമകളില്‍ താന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ പ്രഗത്ഭയായ താരത്തെയാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമായിരിക്കുന്നത്

വിയോഗ വാര്‍ത്തയില്‍ പ്രതികരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വാക്കുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഗായകനും സംഗീത സംവിധായകനുമായ അഡ്മാന്‍ സാമി പ്രതികരിച്ചു.

DONT MISS
Top