‘മാണിക്യമലര്‍’ പോളണ്ടിലും ഹിറ്റ്; എട്ട് വയസുകാരന്‍ പോളിഷ് ബാലന്റെ പാട്ട് വൈറല്‍

പോളിഷ് ബാലന്റെ ഗാനാലാപനം

ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലൗവിലെ ‘ മാണിക്യമലരായ പൂവി..’ ഗാനം കടലുകള്‍ ഏഴും കടന്ന് ലോകത്താകമാനം ആരാധകര്‍ ഹൃദയത്തില്‍ ഏറ്റെടുത്തതാണ്. പ്രിയ വാര്യര്‍ എന്ന പുതുമുഖ നായികയും ദശലക്ഷക്കണക്കിന് ആരാധകരുടെ ഹരമായി മാറിയത് അതിവേഗമാണ്.

മാണിക്യമലര്‍ ഗാനം എട്ടുവയസുകാരനായ പോളിഷ് ബാലന്‍ ആലപിച്ചത് ഏറെ വൈറലായിക്കൊണ്ടിരിക്കുന്നു. പ്രിയവാരിയരെ സംബോധന ചെയ്തുകൊണ്ട് പോളണ്ടുകാരന്‍ ബാലന്‍ ഗാനം ആരംഭിക്കുന്നത്. ഇന്ത്യയിലും യുകെയിലും പോളണ്ടിലും മാത്രമല്ല യൂറോപ്പിലാകമാനം പ്രിയ ഏറെ സെന്‍ഷേഷനായിക്കൊണ്ടിരിക്കുന്നുവെന്നും താങ്കള്‍ക്ക് ഈ ഗാനം സമര്‍പ്പിക്കുമെന്നും അറിയിച്ചുകൊണ്ടാണ് ഗാനം തുടങ്ങുന്നത്. പോളിഷ്‌കാരനെങ്കിലും ഏറെ ഉച്ചാരണ ശുദ്ധിയോടെയാണ് മലയാളം ഗാനം കുട്ടി ആലപിച്ചിരിക്കുന്നത്.

DONT MISS
Top