എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കാസര്‍ഗോഡ്:  സംസ്ഥാനത്തെ വിവിധ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.കാസര്‍ഗോട് ജില്ലയില്‍ മാത്രം 1900 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് സൂക്ഷിച്ചിരിക്കുന്നത്.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് കമ്പനിയ്ക്കാണ് ചുമതല.

കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍തോട്ടങ്ങളില്‍ വിഷ മഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചതോടെയാണ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സുരക്ഷിതമായി സൂക്ഷിച്ച് വെച്ചത്.2012 ല്‍ ഇവ പുതിയ ബാരലിലേക്ക് മാറ്റി. സുരക്ഷാ കാലാവധി കഴിഞതോടെയാണ് ഇവ നിര്‍വീര്യമാക്കാന്‍ തീരുമാനിച്ചത്.

പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ മൂന്ന് മാസമെടുക്കും. ഇതിന് ശേഷമായിരിക്കും നിര്‍വീര്യമാക്കാല്‍ . കനത്ത സുര്ക്ഷാ സജ്ജീകരണങ്ങളോടെയാണ് ബാരല്‍ തുറന്ന് സാമ്പിള്‍ ശേഖരിച്ചത്. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാനും നിര്‍വീര്യമാക്കുന്നുണ്ട്. 314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഇവിടെയുള്ളത്.

DONT MISS
Top