പാലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കാട് കയറ്റി

കാടുകയറ്റിവിട്ട ആനകള്‍

പാലക്കാട്: പാലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കാട് കയറ്റി. വയനാട്ടില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ടീമും, ഫോറസ്റ്റ് അധികൃതരും ഇന്നലെ രാത്രി വൈകിയും നടത്തിയ ശ്രമത്തിനൊടുവിലാണ് ആനകളെ കാട് കയറ്റിയത്.

ഇന്നലെ രാവിലെ പാലക്കാട് മാത്തുര്‍ വനമേഖലയില്‍ നില ഉറപ്പിച്ച ആനകളെ, വയനാട്ടില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ടീമിന്റെ സഹായത്തോടെയാണ് കാട് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. രാത്രി വൈകിയും തുടര്‍ന്ന ശ്രമം ഒടുവില്‍ വിജയം കാണുകയായിരുന്നു. പടക്കം പൊട്ടിച്ചും, ശബ്ദം മുഴക്കിയുമാണ് ആനകളെ തുരത്തിയത്. ഫോറസ്റ്റ് അധികൃതരും, നാട്ടുകാരും ദിവസങ്ങളായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ ആനകളെ കാട് കയറ്റാനായത്. ധോണി വനമേഖലയിലേക്കാണ് ആനകളെ കയറ്റി വിട്ടത്.

മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് മുണ്ടൂര്‍ വനമേഖലയില്‍ നിന്ന് ആനകള്‍ പാലക്കാട് മന്ദംപുള്ളി മേഖലയിലിറങ്ങിയത്. ഫോറസ്റ്റ്, അധികൃതരും, നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയ പെട്ടതോടെയാണ്, വയനാട്ടില്‍ നിന്ന് പ്രത്യേക സംഘം ആനകളെ തുരത്താനായി ഇന്നലെയെത്തിയത്. സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം നിര്‍ത്തിവെച്ചാണ് ആനകളെ വനമേഖലയിലേക്ക് കടത്തി വിട്ടത്.

DONT MISS
Top