ശ്രാവണ്‍ മുകേഷിന്റെ ‘കല്യാണം’ തിയേറ്റിലെത്തി; സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ നായകന്‍ എത്തിയത് നവവരന്റെ വേഷത്തില്‍

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന കല്ല്യാണം തീയറ്ററുകളിലെത്തി. നവവരനായി ഒരുങ്ങിയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ ശ്രാവണ്‍ എത്തിയത്.

കല്യാണം സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ തീയറ്ററില്‍ എത്തിയ പേക്ഷകര്‍ ആദ്യം ഒന്നമ്പരന്നു. എങ്ങും ഒരു കല്യാണത്തിന്റെ പ്രതീതി തന്നെ. അമ്പരപ്പ് തീരും മുമ്പേ കല്യാണത്തിന് തയ്യാറായി നവരനും എത്തി. പിന്നീട് ആചാരത്തോടെ വരന് സ്വീകരണം. വരനെ സ്വീകരിച്ച് ഇരുത്തിയത് പന്തലിലേക്ക് അല്ല മറിച്ച് തീയറ്ററിലെ ബാല്‍ക്കണി സീറ്റിലേക്ക്.

കല്യാണം സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് കല്യാണ വേഷത്തിലെത്തിയ നായകന്‍ ശ്രാവണ്‍ മുകേഷും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആരാധകര്‍ക്ക് കല്യാണ വിരുന്ന് സമ്മാനിച്ചത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കല്യാണവും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളും ആണ് പ്രമേയം.

ശരത്തിന്റേയും ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് സിനിമയുടെ ഇതിവൃത്തം. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് ആണ് ശരത്തായി വേഷമിടുന്നത്. വര്‍ഷയാണ് സിനിമയിലെ നായിക. മുകേഷ്, ശ്രീനീവാസന്‍, മാലാ പാര്‍വതി തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയില്‍അണിനിരക്കുന്നു.

പ്രമേയത്തിലെ വ്യത്യസ്തയും സിനിമ നല്‍കുന്ന സസ്പന്‍സും കല്യാണം സിനിമയെ പ്രക്ഷേകര്‍ ഇരു കൈയ്യും നീട്ടീ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

DONT MISS
Top