അഭിയും അനുവും പ്രണയിച്ച് തുടങ്ങി; ട്രെയിലര്‍ കാണാം

മായാനദിയിലൂടെയും ആമിയിലൂടെയും ഗംഭീര പ്രകടനം നടത്തിയ യുവ താരം ടോവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. ഒരേസമയം തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന പ്രണയ ചിത്രത്തില്‍ ടോവിനോയൊടൊപ്പം പ്രിയ ബാജ്‌പേയാണ് നായിക. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

പ്രശസ്ത ഛായാഗ്രാഹകയായ ബിആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാറ്റിനമേരിക്കയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. ഉദയഭാനു മഹേശ്വരനാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. പ്രഭു, സുഹാസിനി മണിരത്‌നം, രോഹിണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇരുഭാഷാ ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ കൗതുകത്തോടെയാണ്  സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഏഷ്യയിലെ തന്നെ ആദ്യ ചലചിത്ര ഛായാഗ്രാഹകയായ ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.  ചിത്രം മാര്‍ച്ച് ഒന്‍പതിന് തിയേറ്ററുകളിലെത്തും.

DONT MISS
Top