23നു കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി കയ്യടിക്കാന്‍ ജയസൂര്യയും പ്രിയാ പ്രകാശ് വാര്യരും എത്തും

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിനും തമ്മില്‍ ഈ മാസം 23നു കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍മത്സര ദിവസവും സ്‌റ്റേഡിയം ബോക്‌സ് ഓഫീസില്‍ നിന്നും ലഭ്യമാകുമെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു. മുത്തൂറ്റ്ഫിന്‍കോര്‍പിന്റെ സംസ്ഥാനത്തുടനീളമുള്ള ബ്രാഞ്ചുകള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

www.bookmyshow.comല്‍ നിന്നും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സ്‌റ്റേഡിയം ബോക്‌സ് ഓഫീസില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാറ്റിയെടുക്കേണ്ടതാണ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സത്യന്റെ ജീവിത ആസ്പദമാക്കി നിര്‍മിച്ച ക്യാപ്റ്റന്‍ സിനിമയിലെ നായകന്‍ ജയസൂര്യയും ഒരുഅഡാര്‍ ലവ് സിനിമയിലെ നായികയുമായ പ്രിയാ പ്രകാശ് വാര്യരും കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി കയ്യടിക്കാന്‍ സ്‌റ്റേഡിയത്തിലെത്തുമെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു.

DONT MISS
Top