“ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്..”, ‘മോഹന്‍ലാല്‍’ സിനിമയുടെ ടീസറെത്തി; തകര്‍പ്പന്‍ പ്രകടനവുമായി മഞ്ജു വാര്യര്‍


സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു. നേരത്തെ ലുലുമാളില്‍ വച്ചുനടന്ന ചടങ്ങില്‍വച്ച് ടീസര്‍ പുറത്തിറക്കിയിരുന്നു.

അതീവ മനോഹരവും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതുമാണ് പുറത്തുവന്ന ട്രെയ്‌ലര്‍. ഇമ്പമാര്‍ന്ന ടൈറ്റില്‍ ഗാനവും ട്രെയ്‌ലറില്‍ കേള്‍ക്കാം. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഈ ഗാനം ആലപിച്ചത്. മഞ്ജുവാര്യരുടെ കഥാപാത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്നനിലയിലാണ് ട്രെയ്‌ലര്‍ പുരോഗമിക്കുന്നത്.

ലോകമെമ്പാടുമുള്ള മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ടീസറില്‍ ലാലേട്ടന് നല്‍കുന്ന ഉമ്മ എല്ലാ മോഹന്‍ലാല്‍ ആരാധകര്‍ക്കുവേണ്ടിയും സമര്‍പ്പിക്കുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

1986ല്‍ തന്റെ അച്ഛന്‍ സുകുമാരന്‍ നിര്‍മിച്ച പടയണി എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി വേഷമിടുന്നതെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. മോഹന്‍ലാലിന്റെ ചെറുപ്പമായിരുന്നു ആ കഥാപാത്രം. ഇപ്പോള്‍ മോഹന്‍ലാലിന്റെ പ്രശസ്തമായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന സിനിമയിലെത്തുമ്പോള്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ട്രെയിലറില്‍ കാണുന്നതുപോലെതന്നെ ചെറുപ്പം മുതല്‍ മോഹന്‍ലാലിനെ ചങ്കില്‍ കൊണ്ടുനടന്ന ആളാണ് താനും. അദ്ദേഹത്തിന്റെ പേരില്‍ ഒരു ചിത്രം ചെയ്യാന്‍ പറ്റുന്നതുതന്നെ ഭാഗ്യമായി കരുതുന്നു. സംവിധായകന്‍ സാജിദ് യാഹിയ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

DONT MISS
Top