നെയ്യാറ്റിന്‍കര നെടിയാംകോട് മോഷണം പതിവാകുന്നു; പ്രതിയെ പിടികൂടാന്‍ സാധിക്കാതെ നാട്ടുകാര്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര നെടിയാംകോട് പ്രദേശത്ത് മോഷണം പതിവാകുന്നു. നാട്ടുകാര്‍ മോഷ്ടാവിനെ തേടി ഇറങ്ങിയെങ്കിലും ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. വിവസ്ത്രനായി ഇയ്യാള്‍ മോഷണത്തിന് എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി നെയ്യാറ്റിന്‍കര നെടിയാംകോട് പ്രദേശത്ത് മോഷണം പതിവാണ്. പ്രദേശത്തു നിന്ന് വാഹനങ്ങള്‍ ആണ് കൂടുതലായും മോഷണം പോകുന്നത്. മോഷ്ടാവിന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ തന്നെ ഉറക്കമുളച്ച് ഇയാള പിടികൂടാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ രണ്ടു തവണ ശ്രമിച്ചിട്ടും മോഷ്ടാവ് നാട്ടുകാരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. വിവസ്ത്രനായി മൊബൈല്‍ വെളിച്ചത്തിലാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൂവത്തൂര്‍ ഭാഗത്തു നിന്ന് ഇയാള്‍ ഉപയോഗിച്ചു എന്ന് കരുതുന്ന വസ്ത്രങ്ങളും ബൈക്കും പൊലീസിന് ലഭിച്ചു. ബൈക്ക് കളീയ്ക്കാവിളയില്‍ നിന്ന് മോഷണം പോയതാണ്. നെടിയാംകോട് ഭാഗത്ത് മോഷണം പതിവായതോടെ പൊലീസ് പട്രോളിംഗ് ശക്തമാക്കി.

DONT MISS
Top