കല്‍ക്കരി ഖനനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; കോള്‍ ഇന്ത്യയുടെ കുത്തക അവസാനിക്കും

പ്രതീകാത്മക ചിത്രം

ദില്ലി: വാണിജ്യാടിസ്ഥാനത്തില്‍  കല്‍ക്കരി ഖനനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന വ്യവസായ വകുപ്പിന്റെ ക്യാബിനറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. റെയില്‍വെ, കല്‍ക്കരി മന്ത്രിയായ പിയൂഷ് ഗോയലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

കല്‍ക്കരി മേഖലുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ തീരുമാനമായിരിക്കും ഇതെന്ന് പ്രഖ്യാപന വേളയില്‍ പിയൂഷ് ഗോയല്‍ പറഞ്ഞു. 1973 ല്‍ കല്‍ക്കരി മേഖലയെ ദേശസാല്‍ക്കരിച്ചിരുന്നു. അതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനമായാണ് മന്ത്രി തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.

വര്‍ഷങ്ങളായി കോള്‍ ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിലേക്ക് ആവശ്യമായ 82 ശതമാനത്തോളം കല്‍ക്കരി ഉത്പാദനം നടത്തുന്നത്. എന്നാല്‍ കല്‍ക്കരി ഖനനം സ്വാകാര്യ കമ്പനികളെ കൂടി ഏല്‍പ്പിക്കുന്നതോടെ ആ മേഖയില്‍ ഉണ്ടായിരുന്ന കോള്‍ ഇന്ത്യയുടെ കുത്തക അവസാനിക്കും. കൂടാതെ ഈ മേഖയില്‍ മത്സരം ഉണ്ടാകാനും ഇത് കാരണമാകും.

DONT MISS
Top