കഞ്ചാവിന്റെ ഗുണങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്; ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

പതഞ്ജലി കമ്പനി കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യമുയര്‍ത്തുമ്പോള്‍ ഇതിനെ അനുകൂലിക്കുന്ന ഒരു നടപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. കഞ്ചാവിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് പഠിച്ച് റിപ്പോര്‍ട്ട് തരാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തിനാണ് നിര്‍ദ്ദേശം. പരിശോധന ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം.

ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് എന്ന സംഘടന മൂന്ന് മാസമായി ഈ ആവശ്യത്തിനായി പ്രതിഷേധം നടത്തുന്നു. പുരാണങ്ങളില്‍ പോലും കഞ്ചാവ് ചെടി പരാമര്‍ശിക്കപ്പെടുന്നുവെന്നാണ് സംഘടനയുടെ വാദം. കഞ്ചാവിന് മറ്റ് ഗുണഗണങ്ങള്‍ക്കുപുറമെ മരുന്നിനായും ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.

പതഞ്ജലി കമ്പനിയാണ് കഞ്ചാവിനായി വാദിക്കുന്ന മറ്റൊരു പ്രമുഖര്‍. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കാമെന്നും വിഷാംഷങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത് ഉപയോഗിച്ചാല്‍ പല ഉപയോഗങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

DONT MISS
Top